August 3, 2026

വോട്ടെണ്ണൽ ഉദ്യോഗസ്ഥരും ഏജന്റ്മാരും ഇന്ന് കോവിഡ് ടെസ്റ്റ് നടത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
വോട്ടെണ്ണൽ ഉദ്യോഗസ്ഥരും ഏജന്റ്മാരും ഇന്ന് കോവിഡ് ടെസ്റ്റ് നടത്തണം

 നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മെയ് രണ്ടിന് പങ്കെടുക്കുന്ന മുഴുവൻ കൗണ്ടിംഗ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റമാരും സ്ഥാനാർഥികളും ഇന്ന് (വ്യാഴം) ഉച്ചക്ക് മുമ്പ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുകയോ അല്ലെങ്കിൽ മെയ് ഒന്നിനകം ആന്റിജന് ടെസ്റ്റ് നടത്തുകയോ ചെയ്യണം. കൽപ്പറ്റ ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പരിശോധനക്ക് സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
 കോവിഡ് വാക്സിനേഷൻ രണ്ട് ഡോസ് എടുത്തവർക്ക് പരിശോധന നടത്തേണ്ടതില്ല. 
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *