കേന്ദ്ര സർക്കാർ ഉത്തരവാദിത്വം നിറവേറ്റണമെന്ന് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ


Ad
വാക്സിൻ വിതരണം വർധിപ്പിച്ചും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയും കേന്ദ്ര സർക്കാർ ഉത്തരവാദിത്വം നിറവേറ്റണമെന്ന് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ
 ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ രണ്ടാം വരവിൽ  രാജ്യത്ത് സംജാതമായ ഗുരുതര അവസ്ഥയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ വയനാട് ജില്ലാ കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. ഓക്സിജന്റെ അഭാവം കാരണം ഇതിനകം തന്നെ നിരവധി ജീവനുകൾ പൊലിഞ്ഞു പോയിരിക്കുന്നു. പൗരൻമാരുടെ ജീവന് സുരക്ഷിതത്വം നൽകേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക കടമയാണ്. പ്രതിരോധ വാക്സിൻ ഉൽപാദന വിതരണം വർദ്ധിപ്പിച്ചും ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തിയും കേന്ദ്ര സർക്കാർ ഉത്തരവാദിത്വം നിറവേറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തുകൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകാനും യോഗം തീരുമാനിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പി രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.സി ജോൺ ജില്ലാ സെക്രട്ടറി കെ.പത്‌മനാഭൻ മാസ്റ്റർ ട്രഷറർ ജേക്കബ്‌ മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *