April 19, 2024

കോവിഡ് വാക്‌സിൻ: കേന്ദ്ര സർക്കാർ നയത്തിനെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം

0
Img 20210429 Wa0009.jpg
കോവിഡ് വാക്‌സിൻ: കേന്ദ്ര സർക്കാർ നയത്തിനെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം

കല്‍പ്പറ്റ: ജനങ്ങളെ വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിരോധം തീര്‍ത്ത് വയനാട് ജില്ലയില്‍ വീട്ടുമുറ്റ സത്യഗ്രഹം. എല്‍ഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായായിരുന്നു വൈകീട്ട് വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധജ്വാല ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി കണ്ട് നടന്ന പ്രതിഷേധത്തില്‍ കുട്ടികള്‍, വീട്ടമ്മമാര്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെല്ലാം ഓരോ വീടുകളിലും പങ്കാളികളായി. ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും കേരളജനതക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന കേരള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് അഭിവാദ്യമര്‍പ്പിച്ചും പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പള്ളിതാഴെ റോഡില്‍ ഹര്‍ഷല്‍ മുഹമ്മദിന്റെ വീട്ടില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. 
  പി കെ അബു അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡി രാജന്‍, മായന്‍ മുസ്തഫ, നൗഷാദ് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ മാനന്തവാടി ചെറ്റപാലത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കാളിയായി. സി കെ ശശീന്ദ്രന്‍ എംഎല്‍എ, കല്‍പ്പറ്റ പൊന്നടയിലും ഒ ആര്‍ കേളു എംഎല്‍എ കാട്ടികുളം ഓലഞ്ചേരി കോളനിയിലെ വീട്ടിലും സമരത്തില്‍ പങ്കെടുത്തു. കേരളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ, എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി എം ശിവരാമന്‍, കോണ്‍ഗ്രസ് എസ് ജില്ല അധ്യക്ഷന്‍ ശശികുമാര്‍, ജനതാദള്‍ എസ് നേതാവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി എന്നിവരും അവരവരുടെ വീടുകളില്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ശശാങ്കന്‍, വി വി ബേബി, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ റഫീഖ്, പി കെ സുരേഷ് എന്നിവരും ജില്ലാകമ്മിറ്റി അംഗങ്ങളുമെല്ലാം സമരത്തിന് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *