March 29, 2024

ജനത കർഫ്യു ഏർപ്പെടുത്തുവാൻ പഞ്ചായത്തുതല ആർ.ആർ.ടി യോഗം തീരുമാനിച്ചു

0
Img 20210429 Wa0006.jpg
എടവകയിൽ ജനത കർഫ്യൂ

കോവിഡ് വ്യാപനം തീവ്രമാകുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എടവക ഗ്രാമ പഞ്ചായത്ത് വ്യാഴാഴ്ച രാവിലെ ആറു മണി മുതൽ പത്തു ദിവസം ജനത കർഫ്യു ഏർപ്പെടുത്തുവാൻ പഞ്ചായത്തുതല ആർ.ആർ.ടി യോഗം തീരുമാനിച്ചു.ജനങ്ങൾ സ്വന്തം നിലയിൽ ഏറ്റെടുക്കുന്ന കർഫ്യൂവിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും യാത്രകൾ അത്യാവശ്യ കാര്യത്തിനായി മാത്രം പരിമിതപ്പെടുത്തുകയും അനാവശ്യ കൂടിച്ചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ നിന്നു വിട്ടു നിൽക്കുവാനും തീരുമാനിച്ചു.അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് ജനപ്രതികളുമായോ, കൺട്രോൾ റൂമുമായോ (7012720590) ബന്ധപ്പെടാം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
    അതിവ്യാപനം കണ്ടെത്തിയ പീച്ചങ്കോട് (12), തോണിച്ചാൽ (13) വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി മാറുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുവാനുള്ള നിർദേശം നൽകി. വരും ദിവസങ്ങളിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മാനന്തവാടി ഗവ.കോളേജിൽ സജ്ജമാക്കിയ സി.എഫ്.എൽ.ടി.സി ഉടൻ തുറക്കുവാനും തീരുമാനമായി. ചർച്ചയിൽ ജനപ്രതിനിധികളായ ഷിഹാബ് അയാത്ത്, ജോർജ് പടകൂട്ടിൽ, മെഡിക്കൽ ഓഫീസർ ഡോ.ടി.പി.സഗീർ, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ,അംഗങ്ങളായ കെ.എം.ഷിനോജ്, വി.സി. മനോജ്, എം – മഞ്ജുനാഥ് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *