ജില്ലയില്‍ 10,000 ഡോസ് വാക്സിന്‍ കൂടി എത്തി


Ad
ജില്ലയില്‍ 10,000 ഡോസ് വാക്സിന്‍ കൂടി എത്തി

ജില്ലയില്‍ 10,000 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ കൂടി ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ജില്ലയില്‍ എത്തിയത്. ഇവ നാളെ മുതല്‍ ജില്ലയിലെ 35 കേന്ദ്രങ്ങളിലായി വിതരണം ചെയ്യും. വലിയ ആശുപത്രികളില്‍ 200 പേര്‍ക്കും, ചെറിയ ആശുപത്രികളിലും മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 100 പേര്‍ക്കുമാണ് ടോക്കണ്‍ നല്‍കുക. ദിവസേന 4500 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയതവര്‍ക്കാണ് വാക്സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവര്‍ക്ക് അനുവദിച്ച സമയങ്ങളില്‍ തന്നെ തിരിച്ചറിയല്‍ രേഖ സഹിതം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരുക്കിയ സജജീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *