April 20, 2024

ഒരു നെന്മണിയില്‍നിന്ന് രണ്ട് അരിമണി ലഭിക്കുന്ന നെല്‍കൃഷിയുമായി യുവകര്‍ഷകന്‍

0
Img 20210429 Wa0113.jpg
ഒരു നെന്മണിയില്‍നിന്ന് രണ്ട് അരിമണി ലഭിക്കുന്ന നെല്‍കൃഷിയുമായി യുവകര്‍ഷകന്‍
കല്‍പ്പറ്റ: ഒരു നെന്മണിയില്‍നിന്ന് രണ്ട് അരിമണി ലഭിക്കുന്ന അപൂര്‍വയിനം നെല്‍ക്കൃഷിയുമായി വയനാട്ടിലെ യുവകര്‍ഷകന്‍. നെന്‍മേനി ഗ്രാമപ്പഞ്ചായത്തിലെ ചീരാലിനടുത്ത് കല്ലങ്കര മാത്തൂര്‍കുളങ്ങര വീട്ടില്‍ സുനില്‍ കുമാറാണ് ബംഗാളില്‍ നിന്നെത്തിച്ച 'ജുഗല്‍' നെല്ലിനം പരീക്ഷിച്ച് വിജയിച്ചത്. ഈ വിജയത്തിന് യുവകര്‍ഷകനായ സുനിലിന് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ജുഗല്‍ വിത്ത് വിജയകരമായി വിളവെടുത്തതിനായിരുന്നു പുരസ്‌കാരം. നാല് വര്‍ഷമായി കാര്‍ഷിക മേഖലയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള കര്‍ഷകനാണ് സുനില്‍. പശ്ചിമബംഗാള്‍, ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ നെല്ലറകളില്‍ വിളയുന്ന വേറിട്ട ഇനങ്ങള്‍ സുനിലിന്റെ പാടത്തും സമൃദ്ധമായി വിളയുന്നു. നാടന്‍ വിത്തുകളുപയോഗിച്ചുളള പരമ്പരാഗത നെല്‍ക്കൃഷിക്കൊപ്പം ഓരോവര്‍ഷവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിക്കുന്ന വ്യത്യസ്തയിനങ്ങള്‍ പരീക്ഷിക്കാന്‍ സുനില്‍ തന്റെ വയലിന്റെ ഒരുഭാഗം മാറ്റിവെച്ചിരിക്കുന്നു. 10 ഏക്കറില്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്. കേരളത്തില്‍ സാധാരണയായി കൃഷി ചെയ്തു വരുന്ന ഒട്ടുമിക്ക നെല്ലുകളും പ്രത്യേകമായി ഔഷധ ഇനങ്ങള്‍, പരമ്പരാഗത നെല്ലിനങ്ങള്‍, വയനാടന്‍ തനത് ഇനങ്ങള്‍, സുഗന്ധ വിളകളുള്‍പ്പെടെ എന്‍പതോളം ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഇരുപതിലധികം മറുനാടന്‍ വിത്തുകള്‍ ഇതിനോടകം വിജയകരമായി വിളവെടുത്തു. ഇക്കുറി പശ്ചിമബംഗാളില്‍ നിന്നുളള ജുഗല്‍ ആണ് താരം. ഒരു നെന്മണിയില്‍ നിന്ന് രണ്ടും മൂന്നും അരിമണികള്‍ ലഭിക്കുന്ന ജുഗല്‍ വയനാട്ടിലാദ്യമാണ്. ചാണകവളം കൂടുതലുള്ള ഭാഗങ്ങളില്‍ രണ്ടും മൂന്നും അരി ലഭിക്കുന്നുണ്ട്. എന്നാല്‍ രാസവളം പ്രയോഗിച്ച കൃഷിയിടത്തിലെ നെല്ലില്‍ ഒരു നെന്മണിയേ ലഭിക്കുന്നുള്ളൂ എന്നാണ് സുനില്‍ പറയുന്നത്. കൃഷിയിടത്തിലെ വ്യത്യസ്ഥമായ പരീക്ഷണങ്ങള്‍ വിജയിപ്പിക്കാന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും എല്ലാ പിന്തുണയുമായി സുനില്‍കുമാറിനൊപ്പമുണ്ട്. നെല്‍ക്കൃഷിയില്‍ വ്യത്യസ്തത തേടിയുളള സുനില്‍ കുമാറിന്റെ ജൈത്രയാത്ര തുടരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *