സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ പി വി വിജയന്‍ നാളെ വിരമിക്കും


Ad
സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ പി വി വിജയന്‍ നാളെ വിരമിക്കും

1998 ല്‍ മലപ്പുറം എ ആര്‍ ക്യാമ്പില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറങ്ങുന്നത്. പൊതുജനങ്ങളോട് ചിരിച്ച് കൊണ്ടുള്ള ഇടപെടലുകളായിരുന്നു ഇദ്ദേഹത്തെ മറ്റ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്ഥനാക്കിയിരുന്നത്. 1991 ലാണ് വയനാട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. മീനങ്ങാടി, ബത്തേരി പുല്‍പ്പള്ളി, ഉള്‍പ്പടെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മീനങ്ങാടി വിജിലന്‍സ് എ എസ് ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പളക്കാട്, കേണിച്ചിറ, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സബ് ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറി, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസി. എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ അതീവ തല്‍പരനായ ഇദ്ദേഹം വയനാട്ടിലെ ഒട്ടുമിക്ക സ്‌കൂളുകളിലും, ക്ലബ്ബുകളിലും, വായനശാലകളിലും ക്ലാസെടുത്തിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *