നിയമസഭ തെരഞ്ഞെടുപ്പ്: ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


Ad
നിയമസഭ തെരഞ്ഞെടുപ്പ്: ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മെയ് 2 ന് രാവിലെ 8 മുതല്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെയിന്‍ ഹാള്‍, ജൂബിലി ഹാള്‍, സ്‌കൂളിന് മുന്‍വശത്തായി താത്കാലികമായി നിര്‍മ്മിച്ച ഹാള്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ബത്തേരിയിലെ സെന്റ് മേരീസ് കോളേജിലെ ഒന്നും, രണ്ടും ഹാളുകള്‍ ജൂബിലി ഹാളിലും മൂന്നാമത്തേത് പഴയ ലൈബ്രറി ഹാളിലുമാണ് ഒരുക്കിയത്. മാനന്തവാടിയിലെ മേരിമാതാ കോളേജില്‍ ഒന്നും, രണ്ടും ഹാളുകള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, മൂന്നാമത്തേത് രണ്ടാം നിലയിലുമാണ് സജജീകരിച്ചിട്ടുള്ളത്.  
സ്ട്രോംഗ് റൂം രാവിലെ 7 ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന അവരുടെ സാന്നിധ്യത്തില്‍ തന്നെ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ വരണാധികാരിയുടെ ടേബിളില്‍ എത്തിക്കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ വരണാധികാരിയും മറ്റിടങ്ങളില്‍ സഹവരണാധികാരികളും ഉണ്ടാവും. ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരിട്ട് ഫലം അപ്ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷന്‍ റിസല്‍ട്ട്സ് പോര്‍ട്ടലിലാണ് ട്രെന്‍ഡുകളും ഫലവും തല്‍സമയം ലഭ്യമാവുക. വോട്ടര്‍ ഹെല്‍പ്ലൈന്‍ (Voter Helpline) മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *