April 27, 2026

ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.61

0
IMG_20211201_170429.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: ജില്ലയിൽ  ഇന്ന് 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 199 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132617 ആയി. 130011 പേര്‍ രോഗമുക്തരായി. നിലവില്‍ 1747 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1626 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 871 പേര്‍ ഉള്‍പ്പെടെ ആകെ 12389 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 872 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

*രോഗം സ്ഥിരീകരിച്ചവര്‍*
വൈത്തിരി 26 , പുല്‍പ്പള്ളി 21, ബത്തേരി 19, കല്‍പ്പറ്റ 18 , തിരുനെല്ലി 17 , തവിഞ്ഞാല്‍ 16 , മാനന്തവാടി 12 , മുള്ളന്‍കൊല്ലി 11 , എടവക , നെന്മേനി 9 വീതം , മേപ്പാടി , മുട്ടില്‍ 8 വീതം , കണിയാമ്പറ്റ , നൂല്‍പ്പുഴ , പനമരം 6 വീതം , പൊഴുതന 5 , കോട്ടത്തറ , മീനങ്ങാടി , വെള്ളമുണ്ട 4 വീതം , അമ്പലവയല്‍ , പൂതാടി 3 വീതം , പടിഞ്ഞാറത്തറ 2 , മൂപ്പൈനാട് , തരിയോട് , തൊണ്ടര്‍നാട് ഒരോരുത്തര്‍ക്കുമാണ്‌സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *