April 25, 2026

ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.04

0
IMG_20211202_172444.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 227 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.04 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132793 ആയി. 130239 പേര്‍ രോഗമുക്തരായി. നിലവില്‍ 1731 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1597 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1924 പേര്‍ ഉള്‍പ്പെടെ ആകെ 13213 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1108 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി 21 , നെന്മേനി 13 , കല്‍പ്പറ്റ , പനമരം 12 വീതം , മാനന്തവാടി 11 , തരിയോട് , തിരുനെല്ലി 10 വീതം , ബത്തേരി , വെങ്ങപ്പള്ളി , വൈത്തിരി 8 വീതം , പടിഞ്ഞാറത്തറ 7 , കണിയാമ്പറ്റ , മുട്ടില്‍ , പുല്‍പ്പള്ളി, തവിഞ്ഞാല്‍ 6 വീതം , എടവക , മുള്ളന്‍കൊല്ലി , വെള്ളമുണ്ട 5 വീതം, പൊഴുതന , നൂല്‍പ്പുഴ 4 വീതം , അമ്പലവയല്‍ 3 , മീനങ്ങാടി 2, കോട്ടത്തറ , മേപ്പാടി ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയില്‍ നിന്ന് വന്ന കണിയാമ്പറ്റ, മാനന്തവാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *