May 18, 2024

എഴുപതിലും പതറാതെ കാർഷിക പ്രക്ഷോഭത്തിന് തേര് തെളിച്ച് എൻ.ഡി.അപ്പച്ചൻ

0
Img 20211202 160221.jpg
കൽപ്പറ്റ : ഇരുപതിൻ്റെ ചെറുപ്പത്തിൽ കാർഷിക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അതേ വീര്യത്തോടെ വയനാടിൻ്റെ കാർഷിക വിഷയങ്ങൾ ഉയർത്തി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുൻ എം.എൽ.എ. യും ഡി.സി.സി.പ്രസിഡണ്ടുമായ എൻ.ഡി.അപ്പച്ചൻ.വയസ്സ് എഴുപത് ആയെങ്കിലും ഇടക്ക് കോവിഡ് ബാധിച്ച് കിടപ്പിലായെങ്കിലും രാഷ്ട്രീയത്തിലും കാർഷിക പ്രശ്നങ്ങളിലും അകന്ന് നിൽക്കാനായില്ലന്ന് തെളിയിച്ചാണ് അദ്ദേഹം വയനാട്ടിൽ മൂന്ന് ദിവസത്തെ പദയാത്ര നയിച്ചത്. ജൻ ജാഗരൺ അഭിയാൻ എന്ന പേരിൽ കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ വയനാട്ടിലെ കാർഷിക പ്രശ്നങ്ങൾ ഉയർത്തി ജന ജാഗ്രത യാത്ര നടത്തിയത്. മാനന്തവാടി മുതൽ കൽപ്പറ്റ വരെ പ്രവർത്തകർക്കൊപ്പം മുൻനിരയിൽ നടന്നും ജനങ്ങളോട് സംവദിച്ചും കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളെ വിമർശിച്ചും കർഷകരോടൊപ്പമാണ് മരണം വരെയും താനുണ്ടാകുമെന്ന് ആവർത്തിക്കുകയായിരുന്നു.
കുടിയേറ്റ കർഷകർ അനുഭവിച്ച വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് 1971 -ലാണ് എൻ.ഡി. അപ്പച്ചൻ ആദ്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. തുടർന്ന് വയനാട്ടിലെ കാപ്പി കർഷകർക്ക് വേണ്ടിയുള്ള സമരങ്ങൾക്കും നേതൃത്വം നൽകി.
കോഫി ബോർഡ് മാത്രം കർഷകരിൽ നിന്ന് കാപ്പി സംഭരിക്കുന്നതിനാൽ കാപ്പി കർഷകർക്ക് ന്യായ വില ലഭിക്കാതിരുന്നതിനാലാണ് അന്ന് കർഷകർ സമര രംഗത്തിറങ്ങിയത്. ഈ പ്രക്ഷാഭത്തിൻ്റെ ഭാഗമായാണ് കാപ്പിക്ക് പൊതു വിപണി തുറന്നു കിട്ടിയത്. ഇഞ്ചിക്ക് വിലയിടിവുണ്ടായപ്പോഴും കർഷക സമരത്തെ തുടർന്ന ചാക്കിന് 1800 രൂപ പ്രകാരം നാഫെഡിനെ കൊണ്ട് ഇഞ്ചി സംഭരിപ്പിക്കാൻ സാധിച്ചു. കുരുമുളക് വില താഴ്ന്നപ്പോൾ മാർക്കറ്റ് ഫെഡിനെ കൊണ്ട് കുരുമുളക് വിലക്കെടുപ്പിക്കാൻ കർഷകർക്കു സാധിച്ചു. 
മുമ്പ് ഡി.സി.സി.പ്രസിഡണ്ട് ആയിരുന്നപ്പോഴും 
ബത്തേരി നിയോജക മണ്ഡലത്തിൽ നിന്ന് എ.എൽ.എ. ആയിരുന്നപ്പോഴും നിരവധിയായ കാർഷിക പ്രശ്നങ്ങളിൽ ഇടപ്പെടുകയും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 2011. ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഹിൽ ഏരിയ ഡെവലപ്മെൻ്റ് അതോറിറ്റി (ഹാഡ ) ചെയർമാനായിരിക്കെ ഗ്രാമീണ മേഖലയുടെയും കാർഷിക മേഖലയുടെയും വികസനത്തിന് വേണ്ടി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. 
അരനൂറ്റാണ്ട് കാലത്തെ പൊതു പ്രവർത്തന പാരമ്പര്യമുള്ള എൻ.ഡി. അപ്പച്ചൻ അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്ന് വീണ്ടും വയനാട് ഡി.സി.സി. പ്രസിഡണ്ടാവുന്നത്. ചുമതലയേറ്റ് ഉടൻ കാർഷിക പ്രശ്നം ,വന്യമൃഗശല്യം ,വില തകർച്ച , വയനാട് മെഡിക്കൽ കോളേജ്, രാത്രിയാത്ര നിരോധനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ജന ജാഗ്രത യാത്രക്ക് നേതൃത്വം നൽകുകയായിരുന്നു.
ജനജാഗ്രതയാത്രക്ക് ശേഷം വയനാട്ടിൽ തുടർ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.. ഇപ്പോൾ കോൺഗ്രസ് ഗ്രൂപ്പുകൾക്കതീതമാണന്നും പാർട്ടിയെന്ന ഒറ്റ വികാരം മാത്രമെ എല്ലാവർക്കുമുള്ളൂവെന്നും പ്രവർത്തകരുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രമെ താൻ പ്രവർത്തിക്കൂവെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
 വയനാട്ടിൽ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് പ്രവർത്തകരിൽ ആവേശം നിറക്കാനും കോൺഗ്രസിൽ കർഷകർക്ക് പ്രതീക്ഷ വർദ്ധിപ്പിക്കാനും വഴിതെളിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *