December 8, 2023

കേരള. എൻ.ജി.ഒ. സംഘ് പ്രതിഷേധ ദിനം ആചരിച്ചു

0
Img 20211206 183722.jpg
 മാനന്തവാടി:   ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക , മെഡിസെപ്പ് സർക്കാർ വിഹിതം ചേർത്ത് ക്രമീകരിക്കുക ,ഇടതു സർക്കാർ ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക , ഇടതുസംഘടനകൾ മൗനം വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനന്തവാടി മിനിസിവിൽ സ്റ്റേഷനുള്ളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
യോഗം എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ മേഖലാ കൺവീനർ സുധി. എം.ആർ സ്വാഗതവും ജോ. കൺവീനർ അനീഷ് അച്യൂതൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ ട്രഷറർ നിധിഷ് കെ.എൻ, ഗ്രീന്ദൻ , സനീഷ് . കെ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *