May 17, 2024

കാര്‍ഷിക പമ്പ് സെറ്റുകള്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റാം

0
Img 20211208 070002.jpg
  

 കൽപ്പറ്റ:
കർഷകർ  ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്‌സിഡി നല്‍കുന്നു. ഒരു എച്ച് .പി പമ്പിന് 1 കിലോവാട്ട് എന്ന തീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. 1 കിലോവാട്ടിന് ഏകദേശം 70000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്. 1 കിലോവാട്ടിന് 100 സ്‌ക്വയര്‍ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ചു 3 – 5 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ. എസ് .ഇ. ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര് , ഫോണ്‍ നമ്പര്‍ , പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 1 എച്ച് പി – 10 എച്ച് പി വരെയുള്ള പമ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *