കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കും

മാനന്തവാടി: കടുവ ശല്യം രൂക്ഷമായ പയ്യംമ്പള്ളി കുറുക്കൻമൂലയിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി വയനാട് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അറിയിച്ചു. കുറുക്കൻമൂല പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ആശങ്കയിലും ഭീതിയിലുമാണന്നും ഇക്കാര്യം വനം വകുപ്പ് മന്ത്രിയെ ധരിപ്പിച്ചുവെന്നും ഡി.സി.സി.പ്രസിഡണ്ട് പറഞ്ഞു. സ്ഥലത്ത് കൂട് സ്ഥാപിക്കാൻ സി.സി.സി.എഫിനോട് നിർദ്ദേശിച്ചിട്ടുണ്ടന്നും ബുധനാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടു സ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും നടപടി ഉണ്ടായില്ലങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു. എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മിയും മറ്റ് കോൺഗ്രസ് നേതാക്കളും കുറുക്കൻമൂല സന്ദർശിച്ചു.



Leave a Reply