May 17, 2024

ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണും; മാനന്തവാടി നഗര സഭ

0
Img 20211208 070302.jpg
മാനന്തവാടി: മാനന്തവാടിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുവാൻ വേണ്ടി നഗരസഭ, ആർ.ടി.ഒ, ട്രാഫിക് പോലീസ്, വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയനുകളുടെ യോഗം മാനന്തവാടി നഗരസഭ ഹാളിൽ ചേർന്നു. ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ജന പ്രതിനിധികളെ ഉൾപ്പെടുത്തി ട്രേഡ് യൂണിയൻ പ്രതിനിധികളെയും ചേർത്ത് പുതിയ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിക്കും, ആയതിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു ബൈലോ തയ്യാറാക്കുന്നതിന് തീരുമാനിച്ചു. പെരുവക റോഡിൽ ഓട്ടോ സ്റ്റാൻഡിന് പുറകിൽ റോഡിൻ്റെ ഇരുവശങ്ങളിലെ പാർക്കിങ് നിരോധിക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ ടൗണിൽ കറങ്ങി നടക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കും. ടൗണിൽ ആവശ്യമായ സ്ഥലങ്ങളിൽ നോഎൻട്രി, നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്യ്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ് മൂസ അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, ആസിഫ് അലി, സബ്ബ് ഇൻസ്പെക്ടർ നൗഷാദ്, മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർമാരായ ലിബിൻ, ജിനു, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, ട്രേഡ് യൂണിയൻ നേതാക്കൻമാരായ എം.പി.ശശികുമാർ, പി.യു.സന്തോഷ് കുമാർ, കെ.സജീവൻ സുനിൽ കുമാർ, ജബാർ, റെജി.ജി, അനീസ്.കെ, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *