April 26, 2026

ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്;2 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
IMG_20211212_171226.jpg
By ന്യൂസ് വയനാട് ബ്യൂറോ
   കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന് (12.12.21) 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 203 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134051 ആയി. 132027 പേര്‍ രോഗമുക്തരായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 738 പേര്‍ ഉള്‍പ്പെടെ ആകെ 11344 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 971 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി 26, മാനന്തവാടി 12, മുട്ടിൽ 9, കൽപ്പറ്റ 8, എടവക, നെന്മേനി 7 വീതം, ബത്തേരി 6, മുള്ളൻകൊല്ലി 5, അമ്പലവയൽ, കോട്ടത്തറ, പൂതാടി 4 വീതം, പൊഴുതന 3, നൂൽപ്പുഴ, തൊണ്ടർനാട്, മേപ്പാടി, മീനങ്ങാടി, മൂപ്പൈനാട് 2 വീതം, തരിയോട്, വെള്ളമുണ്ട, പനമരം, തവിഞ്ഞാൽ, തിരുനെല്ലി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *