ബി ആർ അംബേദ്കർ അവാർഡ് ഏറ്റുവാങ്ങി

കല്പറ്റ:ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ:ബി ആർ അംബേദ്‌ക്കർ ദേശീയ അവാർഡ് മേപ്പാടി സ്വദേശി ടി എം ഷാജിക്ക് ലഭിച്ചു. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡണ്ടും നാഷണൽ കോൺഗ്രസ് ബ്രിഗേഡ് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ വിശിഷ്ട സേവനത്തിനുള്ള അവാർഡ് മുൻ കേന്ദ്ര മന്ത്രി സങ്പ്രിയ ഗൗതം മിൽ നിന്നും ഷാജിയും മകൾ ദിയ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി.



Leave a Reply