സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
ബത്തേരി: സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ – മെട്രിക് ഹോസ്റ്റലുക ളിലേക്ക് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 21 ന് രാവിലെ 11.30 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ/ സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം പൂര്‍ത്തിയവര്‍ക്ക് പങ്കെടുക്കാം. കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവര്‍ക്കും, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതമാണ് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടത്. ഫോണ്‍: 04936 221074.





Leave a Reply