December 8, 2023

വോളിബോളിലെ മിന്നും താരം ,വയനാട്ടുകാരൻ ജോൺ ജോസഫ്.

0
Img 20211221 085433.jpg

ദീപാ ഷാജി പുൽപള്ളി.
 പുൽപള്ളി: ചെന്നൈ എസ്. ആർ.എം സർവകലാശാലയിൽഡിസംബർ 18 – മുതൽ 22 – വരെ നടക്കുന്ന വോളിബോൾ 
സൗത്ത് സോൺ അന്തർസർവകലാശാല മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ വയനാട്ടുകാരനായ ജോൺ ജോസഫ് നയിക്കും.
 പുൽപ്പള്ളി സ്വദേശിയായ ജോൺ ജോസഫ് എൽ . കെ . ജി മുതൽ അഞ്ചാം ക്ലാസ് വരെ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനം നടത്തി.
 ആറാം ക്ലാസ് മുതൽ – പത്തുവരെ പുൽപ്പള്ളി വിജയാ സ്കൂളിലും തുടർ പഠനം പൂർത്തിയാക്കി.
 പഠനകാലയളവിൽ വോളിബോൾ ഹൃദയത്തോട് ചേർത്തു വെച്ചു.    വോളി ബോളിൽ താത്പര്യം പുലർത്തി.
 
 എസ്.എസ്.എൽ.സി വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ സെലക്ഷൻ ലഭിച്ചു.
 190 – അടി പൊക്കമുള്ള ജോണിന് ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് സായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ സെലക്ഷൻ ലഭിച്ചത്.
 തുടർന്ന് സായി സ്പോർട്സ് സെന്ററിൽ നിന്നുമാണ് വോളിബോളിന്റെ പരിശീലനങ്ങൾ എല്ലാം തന്നെ ജോണിന് ലഭ്യമായത്.
 പ്ലസ് ടു വിദ്യാഭ്യാസം കോഴിക്കോട് ഗവൺമെന്റ് സ്കൂളിലും, ഡിഗ്രി ദേവഗിരി സെന്റ് : ജോസഫ് കോളേജിലു മാണ് പൂർത്തീകരിച്ചത്.
 ഇപ്പോളും സായി സ്പോർട്സ് സെന്ററിൽ കോച്ചുമാരായ അഗസ്റ്റിന്റെയും, ലിജോ യുടെയും പരിശീലനത്തിലാണ് ജോൺ.
 ദേവഗിരി സെന്റ്: ജോസഫ് കോളേജിൽ നിന്നും വോളിബോൾ സൗത്ത് സോൺ അന്തർസർവകലാശാല മത്സരത്തിൽ ക്യാപ്റ്റനായ ജോൺ ജോസഫിനൊപ്പം ടീമംഗങ്ങളായ, ദീക്ഷിത് നിസാം, അമൽ, ആനന്ദ് (ദേവഗിരി കോളേജ്), ജ നിൻ, നാസിഫ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ), അശ്വിൻ രാഗ്, ജിഷ്ണു (സഹൃദയ കോളേജ് കൊടകര ), ദിൽഷിൻ ( ഇ . എം.ഇ.എ കോളേജ് കോണ്ടോട്ടി ), റോണി സെബാസ്റ്റ്യൻ ( എസ്. എൻ കോളേജ് ചേളന്നൂർ ), ഐബിൻ ജോസ് (അസ്മാബി കോളേജ് കൊടുങ്ങല്ലൂർ ), 
 കൂടാതെ കോച്ച് : ലിജോ ജോൺ, വിനീഷ് കുമാർ, സി.ബി നജീബ്, മാനേജർ : അഹമ്മദ് ഫായിസ് എന്നിവരുമുണ്ട്.
 രണ്ടുവർഷം മുമ്പ് യു മുംബൈ ടീമിലും, ഇപ്പോൾ ഹൈദരാബാദ് ടീമിലും ജോണിന് സെലക്ഷൻ നേടിയിരുന്നു.
2021- ഡിസംബർ -21 നാണ് സൗത്ത് സോൺ അന്തർസർവകലാശാല ചെന്നൈ മത്സരത്തിൽ ജോൺ ക്യാപ്റ്റനായുള്ള ടീം പങ്കെടുക്കുന്നത്.
 പുൽപ്പള്ളി ഈന്തുങ്കൽ ജോസഫ് – ഷീജ ദമ്പതികളുടെ മകനാണ് ജോൺ.
 ജോണിന്റെ സഹോദരങ്ങൾ വിദ്യാർത്ഥികളായ വർഗീസും, അന്നമ്മയുമാണ് .
 വോളിബോൾ ക്യാപ്റ്റനായ ജോൺ കലാരംഗത്ത് വയനാടിന് ഒരു പൊൻതൂവൽ സ്പർശമാണ് ജോൺ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *