April 25, 2026

കടുവ വിഷയത്തിൽ ജില്ലാ കലക്ടർ കീഴ് വഴക്കം പാലിക്കുന്നില്ലന്ന് പി.കെ.ജയലക്ഷ്മി.

0
IMG_20211222_151911.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാര്യക്ഷമമായി ഇടപ്പെടാത്ത വയനാട് ജില്ലാ കലക്ടർ ജനകീയ സമരങ്ങളിൽ ജില്ലാ ഭരണാധികാരികൾ പാലിക്കേണ്ട കീഴ് വഴക്കങ്ങളും പാലിക്കുന്നില്ലന്ന് എ.ഐ.സി.സി.അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി. മാനന്തവാടിയിൽ റിലേ സത്യാഗ്രഹത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്ത തുടർന്ന് യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി കടുവ പ്രശ്നത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം താൽകാലികമായി നിർത്തിവെച്ചു. എ. ഐ.സി.സി.അംഗം പി.കെ.'ജയലക്ഷ്മി നിരാഹാരം ആരംഭിച്ച് അര മണിക്കൂറിനകമാണ് മരണവാർത്ത എത്തിയത്. മൂന്നാം ദിവസത്തെ സമരം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. ആൻ്റണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും സർക്കാരിന് വേണ്ടി കലക്ടർ ചർച്ചക്ക് പോലും തയ്യാറാകാത്തത് പ്രതിഷേധാർഹമാണന്ന് പി.കെ.ജയലക്ഷ്മി പറഞ്ഞു. കടുവയുടെ ആക്രമണങ്ങൾക്കിരയായ ഒരു പ്രദേശത്തെ ജനങ്ങളോടുള്ള സർക്കാരിൻ്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജയലക്ഷ്മി പറഞ്ഞു. 
യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. പി.ടി.തോമസ് എം.എൽ.എ.യുടെ . നിര്യാണത്തെ തുടർന്നുള്ള പാർട്ടി ദു:ഖാചരണത്തിന് ശേഷം റിലേ സത്യാഗ്രഹം പുനരാരംഭിക്കുമെന്ന് യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് സമര സമിതി കോഡിനേറ്റർ എ.എം. നിഷാന്ത് എന്നിവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *