April 25, 2026

കനവ് ബേബിയുടെ ഭാര്യ ഷേർളി ടീച്ചർ നിര്യാതയായി.

0
IMG_20211222_172832.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: എഴുത്തുകാരനും സംസ്കാരീക പ്രവർത്തകനുമായ 
കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബിയുടെ ഭാര്യ ഷേർളി (60 ) നിര്യാതയായി. 
പുൽപ്പള്ളി പഴശ്ശി രാജ കോളേജ് അദ്ധ്യാപികയായിരുന്ന 
ഷേർളി വി.ആർ.എസ് എടുത്ത് കനവിൻ്റെ പ്രവർത്തനങ്ങളിലും 
പിന്നീട് മറ്റ് സംസ്കാരീക 
പ്രവർത്തനങ്ങളിൽ ഇടപെട്ടും ബേബിയുടെ രചനകൾക്ക് കൂട്ടായി നിൽക്കുകയുമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  
കെ. ജെ. ബേബി 
നാടക പ്രവർത്തനങ്ങളിൽ
ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച നാടുഗദിക നാടകത്തിൻ്റെ രചയിതാവും സംവിധായകനുമായിരുന്നു
കെ.ജെ. ബേബി.
കനവ് ബദൽ വിദ്യാഗുരുകുലത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ആശ്രയമായിരുന്ന നിരവധി പരിപാടികളുടെ അമരക്കാരിയായിരുന്നു
ഷേർളി. 
 ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അന്ത്യം. ഗീതി, ശാന്തി എന്നിവർ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *