പി ടി തോമസ് എം ൽ എ യുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.
കൽപ്പറ്റ : പി ടി തോമസ് എംഎൽഎ യുടെ നിര്യാണത്തിൽ കൽപ്പറ്റയിൽ അനുശോചന യോഗവും മൗന ജാഥയും നടത്തി. അനുശോചന യോഗത്തിൽ പി പി ആലി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷികളെ പ്രതിനിധീകരിച് സി കെ ശശീന്ദ്രൻ മുൻ എം ൽ എ, രാധാകൃഷ്ണൻ,വി ഹാരിസ്, എ പി ഹമീദ്, കെ അജിത്, അഡ്വ: ടി ജെ ഐസക്, ഗിരീഷ് കൽപ്പറ്റ, വിജയമ്മ ടീച്ചർ,കെ അജിത,ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു. കേരളീയ പൊതു സമൂഹത്തിന് പി ടി യുടെ ദേഹ വിയോഗം തീരാ നഷ്ടമാണെന്നും അനുശോചന യോഗം ചൂണ്ടികാണിച്ചു. വിഷയങ്ങളെ ആഴത്തിൽ പഠിച്ച് നിയമസഭക്ക് അകത്തും പുറത്തും അവതരിപ്പിക്കുന്നത് പി ടി തോമസിനുള്ള കഴിവ് കേരളീയ പൊതുസമൂഹം അംഗീകരിച്ചിരുന്നു. പ്രകൃതിയെയും മനുഷ്യനയെയും ഒരുപോലെ സ്നേഹിച്ച വ്യക്തിത്വമാണ് പി ടി തോമസ് എന്ന് അനുശോചന യോഗം അനുസ്മരിച്ചു
Leave a Reply