ചലചിത്ര സംവിധായകൻ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു.

ചെന്നൈ:ചലചിത്രലോകത്തെ അധികയാകനായിരുന്ന
പ്രശസ്ത ചലച്ചിത്രകാരൻ
കെ.എസ്. സേതുമാധവൻ അന്തരിച്ചു(90).
സാഹിത്യ സൃഷ്ടികൾ ആധാരമാക്കി ,ചലച്ചിത്ര ക്ലാസിക്കുകൾ സൃഷ്ടിച്ച ശ്രദ്ധേയനായ സംവിധായകനായിരുന്നു കെ.എസ് സേതുമാധവൻ.
ചെന്നൈയിൽ വച്ചായിരുന്നു മരണമടഞ്ഞത്.
ദേശീയ ,സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾക്ക് ചലചിത്ര ഭാഷ്യം തീർത്ത സംവിധായകനായിരുന്നു.
അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.
കാമ്പുള്ള , കഥകൾ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതിയ ഭാവുകത്വത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
1931-ൽ സുബ്രഹ്മണ്യൻ-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബയോളജിയിൽ ബിരുദമെടുത്ത സേതുമാധവൻ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എൽ.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു.
പഴയ കാല മലയാള സിനിമയിലെ വിസ്മരിക്കാനാകാത്ത കൈയ്യൊപ്പുകളായിരുന്നു
സേതുമാവൻ എന്ന അതുല്യ ചലച്ചിത്ര പ്രതിഭ



Leave a Reply