തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുട്ടികർഷകർ
മാനന്തവാടി: തങ്ങളുടെ ചെറിയ കൃഷിയിടത്തിൽ തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളോടൊപ്പം കുട്ടികർഷകർ. വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശികളായ മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡൻ വർക്കി ഷിബു, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി എയ് ഡ്രിയാൻ ജോൺ ഷിബു എന്നിവരാണ് വെള്ളമുണ്ട പഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. പഠനത്തോടൊപ്പം ചെടി നടീലും കൃഷിയുമൊക്കെയുള്ള കുട്ടികൾ സ്കൂളിലെ ആഘോഷം കഴിഞ്ഞ് കൃഷിയിടത്തിലെത്തിയപ്പോൾ ആഘോഷത്തിൽ പങ്ക് ചേരാൻ ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടിയും എ.ഡി.എസ്. നിഷ ഇണ്ടിക്കുഴയുമെത്തി. കുട്ടികളുടെ ആഗ്രഹപ്രകാരം 85 കാരിയായ മുത്തശ്ശി അന്നമ്മ ചേടത്തിയും തൻ്റെ പഴയ കൃഷിയിടത്തിലെത്തിയിരുന്നു. എല്ലാവരും ചേർന്ന് കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷിച്ചത്.
Leave a Reply