December 11, 2023

ഡിഎം വിംസ് നഴ്സിംഗ് കോളേജ് ബിരുദ ദാനം നടത്തി

0
Img 20211224 154240.jpg
മേപ്പാടി: ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ മൂന്നാം ബാച്ച് ബിഎസ് സി നഴ്സിംഗ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ നിർവഹിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെയും ഡിഎം വിംസിന്റെയും ചെയർമാൻ പദ്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ ഓൺലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. ബിരുദ ധാരികൾക്കുള്ള പ്രതിജ്ഞ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസ്സർ ലിഡാ ആന്റണി ചൊല്ലിക്കൊടുത്തു. ഡിഎം വിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. എൻ.സുരേഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജെ.ഡി.റ്റി ഇസ്ലാം നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സുനിത. പി.സി ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പറും ഓപ്പറേഷൻസ് വിഭാഗം എജിഎമ്മുമായ ഡോ. ഷാനവാസ്‌ പള്ളിയാൽ, ഡിഎം വിംസ് ഫാർമസി കോളേജ് പ്രിൻസിപാൾ ഡോ. ലാൽ പ്രശാന്ത് എം.എൽ, അസിസ്റ്റന്റ് ജനറൽ മാനേജർ(ജനറൽ അഡ്മിനിസ്ട്രേഷൻ) സൂപ്പി കല്ലൻങ്കോടൻ, നഴ്സിംഗ് സൂപ്രണ്ട് ഗിരീഷ് ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് എ വി പൈലി,ശിശിര.പി എന്നിവർ ആശംസകൾ നേർന്നു. പ്രൊഫസർ രാമുദേവി.സി നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *