August 29, 2026

സെമിനാര്‍ സംഘടിപ്പിച്ചു

0
IMG_20211225_105010.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ ഉപഭോക്തൃ വാരചണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ എന്‍.എസ്.എസ്. വളന്റിയേഴ്‌സിനായി ''പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത ഉദ്ഘാടനം ചെയ്തു. ജില്ലാ സപ്ലെ ഓഫീസര്‍ പി.എ. സജീവ് അദ്ധ്യക്ഷത വഹിച്ചു. പി.വി. ജയപ്രകാശ് സ്വാഗതവും, പി.ഡി. നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു. കല്‍പ്പറ്റ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. എന്‍.എം.എസ്.എം. കോളേജിലെ പ്രിന്‍സിപ്പാള്‍ ഷാജി തദ്ദേവൂസ്, എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപഭോക്തൃ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *