June 25, 2026

വെറ്ററിനറി സര്‍വകലാശാലയ്ക്ക് ദേശീയ പുരസ്‌ക്കാരം

0
IMG_20211227_181747.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെറ്ററിനറി സര്‍വകലാശാലയിലെ എ.ഐ.സി.ആര്‍.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് 2021 ലെ ദേശീയ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനാണ് ഐ.സി.എ.ആര്‍ – എന്‍.ബി.എ.ജി.ആര്‍ ദേശീയ പുരസ്‌കാരം നല്‍കിവരുന്നത്. കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസ്സായ തലശ്ശേരി കോഴികളുടെ സംരക്ഷണ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ഒരേയൊരു ജനിതക ശേഖരമുള്ളത് ഇവിടെയാണ്. 
ശാസ്ത്രീയമായ ജനിതക നിര്‍ദ്ധാരണത്തിന്റെ ഫലമായി എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തിലെ തലശ്ശേരി കോഴികള്‍ നാലര മാസത്തില്‍ മുട്ടയുല്‍പാദനം ആരംഭിക്കുകയും വര്‍ഷത്തില്‍ ശരാശരി 160 – 170 മുട്ടകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. തലശ്ശേരി കോഴികളുടെ സംരക്ഷണത്തിനൊപ്പം ജീന്‍ സീക്വന്‍സിങ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനിതക സവിശേഷതകള്‍ തിരിച്ചറിയുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും അവാര്‍ഡ് ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായി. വെറ്ററിനറി സര്‍വ്വകലാശാലയിലെ ഗവേഷകരായ ഡോ. അനിത പി., ഡോ. ബിനോജ് ചാക്കോ, ഡോ. ബീന സി ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സുജ സി എസ്, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരം നേടിയത്. ദേശീയ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എ.ആര്‍- എന്‍.ബി.എ.ജി.ആര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *