April 26, 2026

കോൺഗ്രസ് സ്ഥാപകദിനാഘോഷ പരിപാടികൾ തുടങ്ങി.

0
IMG_20211228_131746.jpg
By ന്യൂസ് വയനാട് ബ്യൂറോ
   

കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപക ദിനാഘോഷ പരിപാടികൾ തുടങ്ങി.
രാവിലെ ഡി.സി.സി.ഓഫീസ് പരിസരത്ത് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ കോൺഗ്രസ് 
പതാക ഉയർത്തി.
തുടർന്ന് അധ്യക്ഷൻ ഡി.സി.സി.പ്രസിഡണ്ട് 
പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് നിർവ്വഹിച്ചു.
കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രാഹം, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ്, പി.പി. പോക്കർ ഹാജി, സി.പി.വർഗീസ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, പി.പി. ആലി, അഡ്വ.എൻ.കെ. വർഗീസ്, ചിന്നമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.എം. വേണുഗോപാൽ സ്വാഗതവും  
ഒ.വി.അപ്പച്ചൻ നന്ദിയും പറഞ്ഞു.
മുതിർന്ന കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ ഡി.സി സി.യിലെ പരിപാടിയിൽ സംബന്ധിച്ചു. വൈകുന്നേരം 4 മണിക്ക് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനത്ത് 137 പതാകകൾ വഹിച്ച് ജാഥയും 
കൊടി നാട്ടി പ്രതിജ്ഞയും മധുരം പങ്കിടലും മറ്റ് പ്രത്യേക ആഘോഷ പരിപാടികളും നടത്തും. ഇതോടനുബന്ധിച്ച് കെ.പി.സി.സി.യുടെ 
137 രൂപ ചാലഞ്ച് 
പ്രകാരം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധനസമാഹരണവും നടത്തും. സി. യു. സി. കൾ നിലവിൽ വന്ന സ്ഥലങ്ങളിൽ സി യു സി കളുടെ നേതൃത്വത്തിലും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വിവിധ മത്സരങ്ങളും , കോൺഗ്രസ് ചരിത്ര പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *