കരുവളത്തുംകര പോരൂർ അമ്പലം റോഡ് തുറന്നു.

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കരുവളത്തുംകര പോരൂർ അമ്പലം റോഡ്, കരുവളത്തുംകര പയ്യനിക്കൽക്കുന്ന് റോഡുകളുടെ ഉദ്ഘാടനംതവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു. എഡിഎസ് പുഷ്പ,വി.മധുസുധനൻ, ദമോദരൻ നടുവിലെവീട്, വാസു അവണക്കുംകണ്ടി, ശശി പയ്യാനിക്കൽ, ജോജി പോയ്ക്കൽ എന്നിവർ പ്രസംഗിച്ചു. നൂറ് കണക്കനിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന റോഡിൻ്റെ ഉദ്ഘാടനം പ്രദേശവാസികൾ പായസം വിതരണം ചെയ്തും കേക്ക് മുറിച്ചും ഉൽസവ ചടങ്ങക്കി മാറ്റി.



Leave a Reply