ശുചിത്വ കാമ്പസ് പദ്ധതിക്ക് തുടക്കമായി.

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പ്ലാസ്റ്റിക് മുക്തമാക്കാനും മാലിന്യരഹിതമാക്കാനും താത്കാലിക തൂപ്പുതൊഴിലാളികള്‍ രംഗത്ത്. കാമ്പസ് ഹരിത കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 89 പേരാണ് രണ്ട് സംഘങ്ങളായി ദിവസവും ഒരു മണിക്കൂര്‍ ശുചീകരണം നടത്തുക. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവയെല്ലാം ശേഖരിച്ച് തേഞ്ഞിപ്പലം പഞ്ചായത്തിലെ ഹരിതകര്‍മ സേനക്ക് കൈമാറും. മാലിന്യം ശേഖരിക്കുന്നതിന് കൈയുറകളും മറ്റുപകരണങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. കാമ്പസിനകത്ത് മാലിന്യം തള്ളുന്നതിനും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ തോപ്പില്‍ പറഞ്ഞു. മാലിന്യ ശേഖരണ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. ഹരികുമാരന്‍ തമ്പി, ഡോ. എ.കെ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply