June 25, 2026

ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്;68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ

0
IMG_20211229_172558.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന്  69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135332 ആയി. 133890 പേര്‍ രോഗമുക്തരായി. നിലവില്‍ 670 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 339 പേര്‍ ഉള്‍പ്പെടെ ആകെ 7656 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 819 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി 15 ,ബത്തേരി 9 , മുള്ളൻകൊല്ലി , മൂപ്പൈനാട് 8 വീതം , നെന്മേനി , തവിഞ്ഞാൽ 7 വീതം , കൽപ്പറ്റ 3 , മുട്ടിൽ , പൊഴുതന , വൈത്തിരി 2 വീതം , അമ്പലവയൽ , മേപ്പാടി , നൂൽപ്പുഴ , പനമരം , തിരുനെല്ലി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ ഷാർജയിൽ നിന്ന് വന്ന തൊണ്ടർനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *