May 8, 2024

സിനിമ സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.

0
Img 20211229 174737.jpg
   
കോഴിക്കോട്: സിനിമ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ദീർഘ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
1963ൽ കണ്ണൂർ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതർ), അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നാണ് ഗാനഭൂഷണം നേടിയത്.
ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ 
സഹ സംഗീത
 സംവിധായകനായാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നത്.
 ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രമായിരുന്നു പ്രഥമ സംഗീത സംവിധാനം 
ചെയ്തത്.
കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായി.
കണ്ണകി, തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, നീലാംബരി, ഓർമ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിർവഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
സെക്ഷൻ 306 ഐ പി സി എന്ന ചിത്രത്തിനുവേണ്ടിയാണ് കൈതപ്രം വിശ്വനാഥൻ അവസാനമായി ഈണമിട്ടത്. 
ഭാര്യ-ഗൗരി. മക്കൾ:അതിഥി, നർമദ, കേശവൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *