May 8, 2024

രാത്രി യാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ ഇടപ്പെടൽ വേണം: വയനാട് ചേംബർ ഓഫ് കൊമേഴ്സ്

0
Img 20211229 165738.jpg
കൽപ്പറ്റ: ദേശീയ 212 ലെ രാത്രിയാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് വാർഷിക കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് യാത്രാവിലക്ക് ഉണ്ടായിട്ടും പരിഹാരത്തിനുള്ള നടപടികളിൽ സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധാർഹമാണ്. വയനാട്ടിൽ ടൂറിസം രംഗത്ത് വളർച്ചക്ക് വിമാനത്താവളം നിർമ്മിക്കാൻ നടപടി വേണമെന്ന പ്രമേയവും നഞ്ചൻകോട്- നിലമ്പൂർ റയിൽവേ യാഥാർത്ഥ്യമാക്കണമെന്ന മറ്റൊരു പ്രമേയവും യോഗത്തിൽ പാസ്സാക്കി. പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് ചേംബറിന്റെ ഭാവി പരിപാടികൾ വിശദീകരിച്ചു. 
ട്രഷറർ വീരേന്ദ്ര കുമാർ,വൈസ് പ്രസിഡണ്ട് ഇ.പി മോഹൻദാസ് തുടങ്ങിയവർ . കെ.ഐ വർഗീസ്എന്നിവർ പ്രസംഗിച്ചു. വാർഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് രാധാകൃഷ്ണൻ കൽപ്പറ്റ യുടെ നേതൃത്വത്തിൽ പഴയ ഗാനങ്ങളുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *