August 6, 2026

ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി

0
IMG_20211230_072504.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:-താഴെക്കാപ്പ് , പൈക്കമൂല ഗോത്രവർഗ്ഗ കോളനിയിലെ കുട്ടികൾ ക്കായി ക്രിസ്മസ് പുതുവൽസര ആഘോഷം നടത്തി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിന്റേയും സ്റ്റാർസ് സി എം ഐ കോഴിക്കോടിന്റേയും നേതൃത്വത്തിൽ നടത്തിയ ആഘോഷ പരിപാടികളിൽ കോളനിയിലെ കുട്ടികളുടേയും എം എസ് ഡബ്ല്യൂ   വിദ്യാർത്ഥികളുടേയും കലാ പരിപാടികളും നടത്തി. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. വിജയ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകൻ ഷിജു കുടിലിൽ അദ്ധ്യക്ഷനായ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ക്രിസ്മസ് – പുതുവൽസര സന്ദേശം നൽകി. സ്റ്റാർസ് കോർഡിനേറ്റർ ജോർജ് കൊല്ലിയിൽ , ദേവഗിരി കോളേജ് എം എസ്  ഡബ്ല്യൂ അദ്ധ്യാപകൻ അലൻ ജോയി, വിദ്ധ്യാർത്ഥി പ്രതി നിധി റോഹൻ അനുമോദ്, സിനി ഷാജി, ഷൈല ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *