May 13, 2024

ആഗോള താപനം കുറക്കാനും ശുദ്ധവായു ഉറപ്പ് വരുത്താനും “മുളവത്കരണ പദ്ധതിയുമായി” ദക്ഷിണ റയിൽവേ

0
Img 20211230 072753.jpg

സി.ഡി. സുനീഷ്
പരിസ്ഥിതി പരിപാലനവും
സാമ്പത്തീക വരുമാനവും 
ഉറപ്പ് വരുത്തുന്ന ,, മുളവത്കരണ പദ്ധതിയുമായി ,, ദക്ഷിണ റയിൽവേ. 
ബീമ ബാംബൂ എന്നറിയപ്പെടുന്ന ആനമുളയുടെ 2021 തൈകളാണ് തമിഴ്നാട്ടിലെ
തിരുച്ചിയിലെ സെൻട്രൽ 
വർക്ക്ഷോപ്പിൽ തുടക്കം എന്ന നിലയിൽ ,ജനകീയ പങ്കാളിത്തത്തോടെ നട്ടത്.
മുൻ പ്രധാനമന്ത്രി 
അടൽ ബിഹാരി 
വാജ്പേയിയുടെ ജന്മ ദിന
ആദരവായിട്ടാണ് ഈ മുളത്തോട്ടം അറിയപ്പെടുക.
ടിഷ്യൂ ചെയ്ത ഈ മുള തൈകൾ ഗ്രീൻ ഹൗസ് ഗ്യാസ് ( ജി എച്ച് ജി  ), ലഘൂകരിക്കാനും സാമ്പത്തിക അധിക വരുമാനം ഉറപ്പ് വരുത്താനും ഒപ്പം സുസ്ഥിരമായ പരിസ്ഥിതി
പരിപാലനത്തിനും ലക്ഷ്യം വെച്ച് കൊണ്ടുള്ള 
സുസ്ഥിര വികസന പദ്ധതിയാണ്.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ കാലത്ത് ,, മുള ,,
ഈ നൂറ്റാണ്ടിലെ
,, ഹരിത സ്വർണ്ണമായി ,,
  ആണറിയപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *