June 23, 2026

സൂര്യൻ ഉദിച്ചസ്തമിക്കുന്ന ചാരുതയാർന്ന ദൃശ്യം കാണണോ ,കുറുമ്പാല കോട്ടയിലേക്ക് വരൂ..

0
IMG_20220201_124919.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദീപാ ഷാജി പുൽപ്പള്ളി.
 
 വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 20 – കി.മീ പടിഞ്ഞാറ് അകലെയുള്ള ഒരു കുന്നാണ് കുറുമ്പാലകോട്ട.
 വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പെട്ട, കോട്ടത്തറ പഞ്ചായത്തിലാണ് കുറുമ്പാലക്കോട്ട എന്ന ഏകശിലാകുന്ന് സ്ഥിതി ചെയ്യുന്നത്.
 പ്രത്യേകിച്ചും വെണ്ണിയോട ടുത്തുള്ള ചെറിയ പട്ടണമാണിത് .
 കൽപ്പറ്റയിൽനിന്ന് കമ്പളക്കാട് ജംഗ്ഷൻ വഴി റോഡ് മാർഗ്ഗം സഞ്ചാരികൾക്ക് ഇവിടെ എത്തിച്ചേരാം.
 ഇത് സമുദ്രനിരപ്പിൽ നിന്ന് 991 മീറ്റർ( 32 51. 31 234 ) അടി വരെ ഉയർന്നു നിൽക്കുന്നു.
 വയനാടിന്റെ മധ്യഭാഗത്തും, ഡെക്കാൻ പീഠഭൂമിയുടെ ഭാഗവും പശ്ചിമഘട്ടത്തിന്റെയും, കിഴക്കൻ ഘട്ടങ്ങളുടെയും സംഗമ സ്ഥാനമാണ് കുറുമ്പാലക്കോട്ട മല.
 ഈ മലമുകളിൽനിന്ന് വയനാടൻ പീഠഭൂമിയുടെ മുഴുവൻ ദൃശ്യങ്ങളും കാണാം.
 മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളും, കുന്നിന് ചുറ്റുമുള്ള താഴ്വരകളും   സഞ്ചാരികൾക്ക് ട്രെക്കിങ്ങിന് പറ്റിയ മനോഹരമായ അന്തരീക്ഷം ഇവിടെ ഒരുക്കുന്നു .
 കുറുമ്പാലക്കോട്ട പെട്ടെന്നുള്ള 
ആകർഷണത്താൽ  വിനോദ സഞ്ചാരകേന്ദ്രമായ ഒരു സ്ഥലമാണ്.
 ടിപ്പുസുൽത്താൻ   കുറുമ്പാല കോട്ടയിൽ ഒളിച്ചു താമസിച്ചിരുന്ന കോട്ടയുണ്ട് എന്ന ഐതിഹ്യവും നിലനിൽക്കുന്നു .
 കുറുമ്പാല കോട്ടയിൽ താമസിക്കുന്ന ഗോത്രവിഭാഗങ്ങൾ അധികവും കുറിച്യൻ മാരാണ്.
 പഴശ്ശി പടയോട്ട സമയത്ത്  കുറുമ്പാല കോട്ടയിൽ എത്തിച്ചേർന്ന വരാണ് ഇപ്പോഴും അവിടെ താമസിക്കുന്ന കുറിച്യ ന്മാർ.
 അതിൽ  മലവയൽ കുറിച്യർ, കുറുമണി – കേഴ വയൽ കുറിച്യർ ഇന്നും കുറുമ്പാല കോട്ടയിൽ താമസിച്ചു പോരുന്നു .
ഇന്ന് കുറുമ്പാലകോട്ട  ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
 മലമുകളിൽ നിന്നുമുയരുന്ന കോടമഞ്ഞിനിടയിലൂടെ സൂര്യൻ ഉദിക്കുന്നതും, അസ്തമിക്കുന്നതുമായ മനോഹര കാഴ്ച ആസ്വദിക്കുന്നതിനാണ് വിനോദസഞ്ചാരികൾ ഇവിടെയെത്തിച്ചേരുന്നത്.
മഞ്ഞുമ്മകൾ നൃത്തം വെക്കുന്ന ഈ മലയിലെ അസ്തമയ – സൂര്യോദയ 
ദൃശ്യങ്ങൾ അനുപമമാണ്.
 കുറുമ്പാലകോട്ടയിൽ എത്തിച്ചേരുന്ന സഞ്ചാരികൾ  ഏചോം, വെളുമ്പുകണ്ടം , കുറു മണി, വെണ്ണിയോട് വഴി മല കയറി പാർക്കിംഗ് ഏരിയ വളരെ വാഹനം ഉപയോഗിക്കുകയും, പിന്നീട് കാൽനടയായി ( ട്രക്കിങ് ) മലമുകളിൽ എത്തിച്ചേരുകയും ചെയുന്നു .
 വയനാടിന് പുറമേ നിന്ന് വരുന്ന സഞ്ചാരികൾക്ക് മലമുകളിൽ താമസിക്കുന്നതിന് ടെന്റ് സൗകര്യവു മൊരുക്കിയിട്ടുണ്ട്.
 കുറുമ്പാലക്കോട്ടയുടെ മുകളിൽ എത്തിച്ചേരുന്ന ഏതൊരാൾക്കും വയനാടിന്റെ മുഴുവൻ ദൃശ്യങ്ങളും നോക്കി കാണാനുള്ള അവസരവും ലഭിക്കുന്നതാണ്.
 കോടയും, മഞ്ഞും നിറഞ്ഞ താഴ്വാരവും ഹരിത മനോഹര കാഴ്ചയുമാണ് ഇവിടെ പ്രകൃതി  ഒരുക്കിയിരിക്കുന്നത്.
 അതിനാൽ തന്നെ വയനാട്ടിലെ ഏറെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കുറുമ്പാലക്കോട്ട പെട്ടന്ന് മാറിയിരിക്കുന്നു.
ഓരോ നിമിഷവും മാറി മറയുന്ന കുറുമ്പാല കോട്ടയിലെ ദൃശ്യ ചാരുത സഞ്ചാരിയുടെ ഓർമ്മചെപ്പിൽ എന്നും നിറവായി നിൽക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *