May 12, 2024

വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ്‌ വണ്‍ ടിവി ചാനല്‍; ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി

0
Img 20220201 121947.jpg
പ്രത്യേക ലേഖകൻ .
   
ന്യൂഡൽഹി: കൊവിഡാനന്തര കാലത്തെ പ്രതിരോധിക്കാൻ ഉള്ള സാമ്പത്തിക പാക്കേജടക്കം 
വിവിധ മേഖലകളിൽ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റവതരണം തുടങ്ങി.
 പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വൺ ക്ലാസ് വൺ ടിവി ചാനൽ' എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ നമ്മുടെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. 
സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കുന്നത്. പ്രാദശിക ഭാഷകളിലായിരിക്കും ചാനലുകൾ.
പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വൺക്ലാസ് വൺ ടിവി ചാനൽ പ്രോഗ്രാം 12 മുതൽ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതൽ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളിൽ അനുബന്ധ വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം അംഗൻവാടികളെ നവീകരിക്കാൻ സമക്ഷം അംഗൻവാടി പദ്ധതി നടപ്പാക്കും.
പ്രകൃതി സൗഹാർദപരമായ, സീറോ-ബജറ്റ് ഓർഗാനിക് ഫാമിങ്, ആധുനികകാല കൃഷി എന്നിവയിലേക്കെത്തിച്ചേരുന്നതിനായി കാർഷിക സർവകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
20000 കിലോ കിലോമീറ്റർ റയിൽവേ നവീകരിക്കും.
പ്രത്യേക സാമ്പത്തിക മേഖല നിയമം
സമഗ്രമായി മാറ്റും. 
എസ്. ഇ .സെഡ് പദ്ധതി നവീകരിക്കും
ഒന്നര ലക്ഷം പോസ്റ്റോഫീസുകളെ ഏകോപ്പിച്ച് കോർ ബാങ്കിങ്ങ് സംവിധാനം
ഇ വാഹനങ്ങൾക്ക് പ്രോത്സാഹനം
ഡിജിറ്റൽ കറൻസി വരും
സെസ് നിയമത്തിൽ
പുതിയ ചട്ടം
കാർഷിക സ്റ്റാർട്ടപ്പകൾക്ക്
സഹായം
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി സാമ്പത്തീക സഹായം 
25000 കിലോ ലോക നിലവാരത്തിലുള്ള റോഡുകൾ
തൊഴിലുറപ്പിൽ കൂടുതൽ വിഹിതം
വിളകളുടെ സംഭരണം കൂട്ടും
100 കാർഗോ ടെർമിനലുകൾ 
ഡിജിറ്റൽ സർവ്വകലാശാല വരും
പ്രധാന പദ്ധതികൾ ഇവയാണ്.
ബജറ്റ് അവതരണം
തുടരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *