May 21, 2024

സൗജന്യ സ്വയം തൊഴിൽ പരിശീലന പദ്ധതിയിലേക്ക് കേരള യൂണിവേഴ്സിറ്റി ബിസിനസ്സ് ഇന്നോവേഷൻ & ഇൻകുബേഷൻ സെന്റർ അപേക്ഷ ക്ഷണിക്കുന്നു

0
Img 20220203 110522.jpg
തിരുവനന്തപുരം :  കേരള യൂണിവേഴ്സിറ്റി ബിസിനസ്സ് ഇന്നോ വേഷൻ & ഇൻകുബേഷൻ സെന്ററിന്റെ കീഴിൽ ഉള്ള സ്റ്റാർട്ടപ്പ് ആയ ബയോവെന്റ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ  സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി  സ്ക്വാഷ് ,ജ്യൂസ് നിർമാണത്തിൽ  ഒരു സ്വയം തൊഴിൽ പരിശീലന പദ്ധതി  ആരംഭികുന്നു. ഒരു മാസം ദൈർഘ്യമുള്ള   ഈ പരിശീലനം കാര്യവട്ടത്തെ ക്യാമ്പസ്സിലെ ബയോടെക്നോളജി വിഭാഗത്തിൽ ഉടൻ ആരംഭിക്കുന്നു.  ക്ലാസുകൾ പൂർണ്ണമായും ഓൺലൈനായിരിക്കും.
പഠിതാക്കൾക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാകുന്ന ഈ പരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭ്യമാകും. കൂടാതെ സംരംഭകത്വം തുടങ്ങാൻ സഹായിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരിന്റെയും മറ്റു ഏജൻസികളുടെയും സ്കീമുകൾ, വായ്പ പദ്ധതികൾ, സബ്സിഡികൾ എന്നിവയെകുറിച്ചു അവബോധം നൽകുന്ന ക്ലാസ്സുകളും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9645354369
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *