August 26, 2026

137 ചലഞ്ച് വിജയിപ്പിക്കും: ഐ.എന്‍.ടി.യു.സി യൂത്ത്‌വിംഗ്

0
IMG_20220203_100645.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ 137ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിവരുന്ന 137 ചലഞ്ച് ജില്ലയിലും വൻ  വിജയമാക്കാന്‍ ഐ.എന്‍.ടി.യു.സി യൂത്ത്‌വിംഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാതൃ പ്രസ്ഥാനത്തിന്റെ ചലഞ്ചില്‍ ജില്ലയില്‍ നിന്ന് 2000 മെമ്പര്‍മാരെ പങ്കാളികളാക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് താരീഖ് അന്‍വര്‍ കടവന്‍ അധ്യക്ഷനായി. സന്തോഷ് അമ്പലവയല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സുരേഷ് ബാബു, ജയപ്രസാദ്, കുട്ടി ഹസ്സന്‍, നൗറിസ് മേപ്പാടി, അരുണ്‍ദേവ്, ഡിന്റേ്ാ ജോസ്, ഹര്‍ഷല്‍ കൊന്നാടന്‍, രേഷ്മ രമേശന്‍, പി.സി ജസീല, മനു ജോയ്, ജോഷി ജോസ്, ഷിജു ഗോപാലന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *