August 5, 2026

കെഎസ്ആർടിസി – സിഫ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

0
IMG_20220204_192511.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കേരള സർക്കാർ പുതുതായി രൂപീകരിച്ച കമ്പനിയായ  കെഎസ്ആർടിസി – സിഫ്റ്റിന്റെ  ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു.   ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 
തുടർന്ന് കെഎസ്ആർടിസി- സിഫ്റ്റുമായി ബന്ധപ്പെട്ട് ഇത് വരെ നടത്തിയ പ്രവർത്തനങ്ങൾ ​ഗതാ​ഗതവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.  
കെഎസ്ആർടിസി- സിഫ്റ്റിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ  ഡ്രൈവർ- കം- കണ്ടക്ടർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുരോ​ഗതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗം വിലയിരുത്തി. 
​ഗതാ​ഗത സെക്രട്ടറിയും, കെഎസ്ആർടിസി- സിഫ്റ്റ്- സിഎംഡിയുമായ ബിജു പ്രഭാകർ ഐഎഎസ്, കെഎസ്ആർടിസി – സിഫ്റ്റ് ഡയറക്ടർ ബോർഡ് അം​ഗങ്ങളായ ജോ. സെക്രട്ടറി എ. അജിത് കുമാർ , ജോ. സെക്രട്ടറി ( ട്രാൻസ്പോർട്ട്) കെ. ജോസഫൈൻ എന്നിവരും പങ്കെടുത്തു. കൂടാതെ, കെഎസ്ആർടിസി ബോർഡ് അം​ഗങ്ങളായ ഫിനാൻസ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥൻ, ​ട്രാൻസ്പോർട്ട് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ് , നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, അഡീഷണൽ . ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഐ.എഫ്.എസ് എന്നിവരും സന്നിഹിതരായിരുന്നു. കെഎസ്ആർടിസി -സിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ, ഡിജിഎം( ടെക്നിക്കൽ ) ഉല്ലാസ് ബാബു, കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോ​ഗസ്ഥർ തുടങ്ങിയവരും അവലോകന യോ​ഗത്തിൽ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *