August 5, 2026

മുട്ടിൽ മരംമുറി കേസ് ഒരാൾ കൂടി അറസ്റ്റിൽ

0
IMG_20220204_210150.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന കാടൻപറമ്പിൽ മനോജാണ് അറസ്റ്റിലായത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മീനങ്ങാടി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ കരിങ്കണ്ണിക്കുന്ന്, വാഴവറ്റ ഭാഗങ്ങളിൽനിന്നാണ് ഇയാൾ മരം മുറിച്ചതെന്ന് പൊലീസ് അറിയിച്ചു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *