May 3, 2024

വയനാട്ടിലെ ഭൂ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഉന്നത തല യോഗം വിളിക്കും മന്ത്രി. കെ. രാജൻ

0
Img 20220204 201501.jpg
കൽപ്പറ്റ : വയനാട് ജില്ലയിലെ ഭുപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഫെബ്രുവരി അവസാനവാരം 
തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യു മന്ത്രി 
കെ.രാജന്‍ എല്‍.ഡി.എഫ് നേതാക്കളെ അറിയിച്ചു. എല്‍.ഡി.എഫ് നേതാക്കള്‍ മന്ത്രിക്ക് നിവേദനം നല്‍കിയ 
സന്ദര്‍ഭത്തിലാണ് ഈ കാര്യം അറിയിച്ചത്. 
 നിരവധി വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന വ്യത്യസ്തങ്ങളായ ഭു പ്രശ്‌നങ്ങള്‍ പട്ടയം 
ലഭിക്കാത്തവ, പട്ടയം ലഭിച്ചിട്ടും ക്രയവിക്രയ സ്വാതന്ത്ര്യം തടയപ്പെട്ടവ, കൈവശരേഖ പോലും ലഭിക്കാതിരിക്കുന്നവ, 
എല്ലാ സ്വാതന്ത്ര്യത്തോടും അനുഭവിച്ച് വരുമ്പോള്‍ ചില ഉത്തരവ്മൂലം എല്ലാ സ്വാതന്ത്ര്യവും തടയപ്പെട്ടവ, രേഖയുണ്ട് 
ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ടതിനാല്‍ എന്‍.ഓ. സി.യുടെ പേരില്‍ അവകാശങ്ങള്‍ തടയപ്പെട്ടവ തുടങ്ങി കെ.എല്‍.ആര്‍ 
സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഭവന നിര്‍മ്മാണ പോലും തടസ്സപ്പെടുന്ന അവസ്ഥ, കോളനൈസേഷന്‍ പട്ടയ ഭുമികളില്‍ 
നിര്‍മ്മാണ നിയന്ത്രണം കൊണ്ടുവന്ന പ്രശ്‌നം ഉള്‍പ്പെടെ ജില്ലയിലെ ഭുപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം 
കാണണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. നിവേദന 
സംഘത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ പി.ഗഗാറിന്‍, സി.കെ.ശശീന്ദ്രന്‍, വിജയന്‍ ചെറുകര, സി.എം.ശിവരാമന്‍, 
കെ.ജെ.ദേവസ്യ, വി.പി.വര്‍ക്കി, കെ.കെ.ഹംസ, ഷാജി ചെറിയാന്‍, പി.കെ.സുരേഷ് എന്നിവരുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *