May 7, 2026

ദേവാലയ നവീകരണം- കൂദാശകർമ്മം നിർവഹിച്ചു

0
IMG_20220205_192246.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാരക്കാമല: സെൻറ് മേരീസ് ദേവാലയം നവീകരണത്തിനു ശേഷം  നടന്ന കൂദാശകർമ്മം മാനന്തവാടി ബിഷപ്പ്  അഭിവന്ദ്യ  മാർ ജോസ് പൊരുന്നേടം നിർവഹിച്ചു .25 വർഷങ്ങൾക്ക് മുൻപ് അടുത്തിടെ നിര്യാതനായ മോൺ.മാത്യു വെള്ളാങ്കൽ നിർമിച്ച ദേവാലയമാണ് ഇപ്പോൾ നവീകരിച്ചത്. മുഖവാരം, അൾത്താര, ദേവാലയ പരിസരം എന്നിവയുടെ നവീകരണം ഭംഗിയായി പൂർത്തിയാക്കി.ഇടവക വികാരി ഫാ. ജോണി കുന്നത്ത്, ജോസ്‌ ഇടക്കുളം, ഐസക് കപ്പിയാരുമല,ബിജു കുന്നേൽ,ജോണി പുത്തേൽ,സജു പേരിയക്കോട്ടിൽ,സി. ലിജി മരിയ എന്നിവർ നേതൃത്വം നൽകി. നിർമാണപ്രവർത്തനങ്ങൾ നടത്തിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു .കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന പ്രോഗ്രാമിൽ യൂട്യൂബ് ലിങ്ക് വഴിയാണ് ഇടവക സമൂഹം പങ്കുചേർന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *