നന്മയുടെ ഉറവ വറ്റാത്ത പ്രവർത്തനങ്ങളുമായി പി. കെ താഹിർ പിണങ്ങോട്
സ്പെഷ്യൽ സ്റ്റോറി :
ദീപാ ഷാജി പുൽപ്പള്ളി.
നന്മയുടെ ഉറവ വറ്റാത്ത പ്രവർത്തനങ്ങളുമായി പി. കെ താഹിർ പിണങ്ങോട്.
താഹിർ പിണങ്ങോട് ഒരു കിണർ നിർമ്മാണ തൊഴിലാളിയാണ്.
അതോടൊപ്പം തന്നെ നിർ ധനരായ രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സൗജന്യയാത്ര ഒരുക്കുന്നതിലും ഏറെ ശ്രദ്ധേയനാണ് താഹിർ.
സാമൂഹ്യ പ്രവർത്തകനായ താഹിർ തന്റെ വാഹനം സൗജന്യ യാത്രയ്ക്ക് വിട്ടു നൽകുന്നു.
ആറു വർഷം മുമ്പാണ് അദ്ദേഹം ഈ വാൻ വാങ്ങിയത്.
പ്രത്യേകിച്ചും കൂടെ ജോലി ചെയ്യുന്നവരെ വിവിധ ജോലിസ്ഥലങ്ങളിൽ എത്തിക്കുന്നതോടൊപ്പം രോഗികളെ സഹായിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വാഹനം വാങ്ങിയത്.
അന്നുമുതൽ ഇന്നുവരെ നൂറുകണക്കിന് ആളുകൾക്ക് താഹിറിന്റെ സേവനം ലഭിച്ചിട്ടുണ്ട്.
കൂടാതെ, താഹിർ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടേയും, പക്ഷികളുടേയും പരിപാലനവും ഏറ്റെടുത്തിരിക്കുന്നു.
തെരുവിലെ നായ്ക്കൾക്കും, പൂച്ചകൾക്കും, പക്ഷികൾക്കും അദ്ദേഹം ഭക്ഷണമൊരുക്കി നൽകുന്നു.
പക്ഷികളും, മൃഗങ്ങളും അപകടത്തിൽ പെടുമ്പോൾ സഹായ ഹസ്തവുമായി താഹിർ ഓടിയെത്തുന്നു.
താഹിർ പക്ഷികളോടും, മൃഗങ്ങളോടുമുള്ള സ്നേഹം പലവിധത്തിലും പ്രകടമാകുന്നു.
വേങ്ങപ്പള്ളിയിൽ ഒരു കിണറിനെ പണി നടക്കുന്ന സമയത്ത്, അമ്മ പക്ഷി വട്ടമിട്ട് കരഞ്ഞു നടക്കുന്നത് താഹിറിന്റെ ശ്രദ്ധയിൽപ്പെട്ടു.
അതിനെ പിന്തുടർന്ന് എത്തിയ താഹിർ കണ്ട കാഴ്ച പക്ഷി കൂടിനു മുകളിൽ മഴകൊണ്ട് നനഞ്ഞ കുഞ്ഞുങ്ങളെയാണ്.
ഉടനെതന്നെ പച്ചിലകൾ ഉപയോഗിച്ച് കൂട്ടിന് മേൽക്കൂര നിർമ്മിച്ച്, അമ്മ പക്ഷിയുടെ കരച്ചിൽ നിർത്തുകയാണ് താഹിർ ചെയ്തത്.
അതുപോലെ തന്നെ 05 -02 -2022 ന് പിണങ്ങോട് ചാത്തോത്ത് കിണറ്റിൽവീണ തെരുവ് പട്ടിയെ കിണറ്റിലിറങ്ങി താഹിർ രക്ഷപ്പെടുത്തി പരിചരിച്ചു .
ഇങ്ങനെ സഹജീവികൾകക്ക് സ്നേഹ തണലൊരുക്കി വ്യത്യസ്തനാവുകയാണ് താഹിർ.
അതുപോലെതന്നെ എന്ത് സഹായത്തിനു വിളിച്ചാലും താഹിർ തന്റെ വണ്ടിയുമായി ഓടിയെത്തുക പതിവുകാഴ്ചയാണ്.
വളർത്തുമൃഗങ്ങൾക്ക് അപകടം സംഭവിച്ചാലും താഹിർ ഓടിയെത്തും.
ആരാധനാലയങ്ങളുടെ കിണറുകൾ സൗജന്യമാണ് അദ്ദേഹം വൃത്തിയാക്കി കൊടുക്കുന്നത് .
ഇതിനെല്ലാം പുറമേ കേരളത്തിലെവിടെയും രക്തം ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിനും താഹിർ തൽപരനാണ്.
ഇങ്ങനെ രക്തം നൽകാൻ സന്നദ്ധമായ പ്രത്യേക ഡോണേഷൻ ഗ്രൂപ്പുകളിൽ താഹിർ അംഗമാണ്.
ഇപ്പോൾ കിടപ്പു രോഗികളായ കുഞ്ഞുങ്ങൾക്കുവേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന ഷീബ അമീറിന്റെ സൊലേ സിന്റെ വയനാട്ടിലെ പ്രവർത്തകനുമാണ് ഇദ്ദേഹം.
താഹിറിന്റെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും പോസിറ്റീവ് എനർജി പകർന്നു നൽകുന്നത് ഉമ്മ ഫാത്തിമയാണ്.
ഒപ്പം ഭാര്യ സെക്കീനയും, മകൻ അബ്ദുൽ സത്താറും, മകൾ റിയാ ഫാത്തിമയും പൊതു പ്രവർത്തനങ്ങൾക്ക് താഹിറിന് കൂടുതൽ കരുത്തുപകരുന്നു.
പിണങ്ങോട്, എം.എച്ച് നഗർ, പള്ളിക്കണ്ടി വീട്ടിൽ താമസിക്കുന്ന താഹിറിനന്റെ മുമ്പിലുള്ള ഒരു ചോദ്യചിഹ്നമാണ് വീട് പണിയുക എന്നുള്ളത്.
കാരണം, ഓടിട്ടതെങ്കിലും ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇത്രയേറെ പൊതു പ്രവർത്തനം നടത്തുന്ന താഹിറി ന്റെയും, കുടുംബത്തിന്റെയും താമസം.
സ്വന്തമായി ഒരു ആംബുലൻസ് മറ്റുള്ളവർക്ക് സഹായമാ കുന്നതിന് മേടിക്കണം എന്നാശിച്ചിരുന്നു എങ്കിലും, സാമ്പത്തികമായി ഇപ്പോൾ വിഷമിക്കുന്ന താഹിറിന് ഒരു ഉറപ്പുള്ള വീട് എപ്പോഴെങ്കിലും ഉണ്ടാക്കാൻ സാധിക്കുമോ എന്ന സ്വപ്നം മാത്രമെ ഒരു നുറുങ്ങു സങ്കടമായു ള്ളൂ .
തന്റെ കഷ്ടപ്പാടുകളെല്ലാം മനസ്സിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്ന താഹിർ പിണങ്ങോട് വയനാടിന്റെ തന്നെ അഭിമാനമാണ്.






Leave a Reply