May 16, 2024

ജില്ലയില്‍ നിയമ വിധേയമല്ലാത്ത ലോണ്‍ ആപ്പ് വഴി ലോണ്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യപകം ; പോലീസ് മേധാവി അര്‍വിന്ദ് സുകുമാർ

0
Img 20220206 125505.jpg
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിയമ വിധേയമല്ലാത്ത ലോണ്‍ ആപ്പ് വഴി  ലോണ്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യപകമാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍. വിദേശ ബന്ധങ്ങള്‍ ഉള്ള കമ്പനികള്‍ വിവിധ സംസ്ഥനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കര്‍ഡുകള്‍ , ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ച് കൊണ്ടുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. റിസേര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ മീഡിയ അപ്പുകള്‍ വഴിയും പരസ്യം ചെയ്താണ് ഇത്തരം തട്ടിപ്പിന് ഇരകളെ ഇവര്‍ കണ്ടെത്തുന്നത്.
ഫോണില്‍ ഉത്തരം ലോണ്‍ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയുന്നതോടെ  ലോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ്ക്കാരുടെ  നിയന്ത്രണത്തില്‍ ആവുന്നു. തുടര്‍ന്ന് ഫോണിലെകോണ്‍ടാക്ട്, സ്വകാര്യ ഫയലുകള്‍ തുടങ്ങിയ വിവരങ്ങള്‍ തട്ടിപ്പുകാരുടെ അടുക്കല്‍ ലഭിക്കുന്നു. യാതൊരു വിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകള്‍ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുനത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പ് കാരുടെ ഭീമമായ സര്‍വീസ് ചാര്‍ജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധി ഉള്ള ഇങ്ങനെയുള്ള ലോണ്‍ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയയുടെ പതിന്മടങ് ആണ്. നിശ്ചിത കാലാവധിക്ക് ഉള്ളില്‍ . ലോണ്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ വീണ്ടും മറ്റു ലോണ്‍ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ലോണ്‍ എടുക്കാന്‍തട്ടിപ്പ്കാര്‍ പ്രേരിപ്പിക്കുകകയും അതില്‍ നിന്നും ലഭിക്കുന്ന പണം പഴയ ലോണ്‍ ക്ലോസ് ചെയ്യാനുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ കുറഞ്ഞ സമയം കൊണ്ട് ലോണ്‍ എടുത്തവരെ ഭീമമായ കടക്കണിയില്ലേക്കു തള്ളിയിട്ടു ലോണ്‍ തിരിച്ചു അടക്കാനായി തുടര്‍ച്ചയായി ഫോണ്‍ കോള്‍ വഴിയും വാട്‌സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ്  ഇവര്‍ പണം തിരിച്ചു പിടിക്കുന്നത്.കൂടാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയുമ്പോള്‍ ലഭിക്കുന്ന പെര്‍മിഷന്‍ വഴി തട്ടിപ്പുകാര്‍ കരസ്തമാക്കുന്ന ഫോണിലെ കോണ്‍ടാക്ട്‌നമ്പറുകള്‍ ഉപയോഗിച്ച് ലോണ്‍ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്ലീല ഗ്രൂപ്പുകള്‍ നിര്‍മിച്ചും ലോണ്‍ എടുത്തയാളുടെ മോര്‍ഫ് ചെയ്ത  ഫോട്ടോ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചും  ലോണ്‍ എടുത്തയാളെ മോശക്കാരനാക്കിയുമാണ് സമ്മര്‍ദ്ധത്തില്‍ ആക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *