June 23, 2026

ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

0
IMG_20220208_090446.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി   എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള  എക്സൈസ് റേഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മൈസൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ  യാത്രചെയ്തിരുന്ന  തൃശ്ശൂർ ജില്ലയിൽ താമസിക്കുന്ന നമ്പൂകുളം   വീട്ടിൽ സുനിൽകുമാർ മകൻ   അനു ലാൽ 30 വയസ്സ് എന്നയാളിൽ നിന്നും  നിന്നും  പിടികൂടി. തുടർനടപടികൾക്കായി പ്രതിയേയും തൊണ്ടിമുതലും ജി എസ് ടി വകുപ്പിന് കൈമാറി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ പി ലത്തീഫ്, സജീവൻ തരിപ്പ, സിഇഒ മാരായ വി രഘു, ശ്രീധരൻ കെ , വിജേഷ് കുമാർ പി, ഹാഷിം, ദിനീഷ് എംഎസ്  എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *