November 1, 2026

ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

0
IMG_20220208_173025.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ::കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്തു.
 ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ വിതരണോദ്ഘാടനം  പ്രസിഡന്റ് നസീമ ടീച്ചര്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പി. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസമിതി ചെയര്‍ പേര്‍സണ്‍ 
അസ്മ കെ. കെ സ്വാഗതം പറഞ്ഞു.
15 ലക്ഷം രൂപ വകയിരുത്തി 14 ഭിന്നശേഷിക്കാർക്ക്  പദ്ധതി ആനുകൂല്യം ലഭ്യമായത്.
തുടര്‍ വര്‍ഷങ്ങളിൽ  ഗ്രൂപ്പുകള്ക്ക് സ്വയം തൊഴില്‍ ധന സഹായം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിചു നടപ്പിലാക്കുമെന്നു പ്രസിഡന്റ്പറഞ്ഞു.  ചടങ്ങില്‍ വികസന കാര്യ ചെയര്‍ പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ആയ അരുണ്‍ ദേവ്, ഫൗസിയ ബഷീര്‍, ജോസ് പാറപ്പുറം, ഷിബു പോള്‍, അയിഷാബി, സി. രാഘവന്‍, സെക്രട്ടറി സിറിയക് ടി കുരിയക്കോസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സലീം മേമന സംസാരിച്ചു. സി ഡി പിഒ കാര്‍ത്തിക അന്ന തോമസ് നന്ദി യും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *