ഗോത്ര സമുദായത്തിലെ ഉണ്ണി ഇനി ഡോക്ടറാകും
സി.ഡി. സുനീഷ്
വയനാട്ടിലെ തിരുനെല്ലി,
കാട്ടിക്കുളം നാരങ്ങാകുന്ന്
അടിയ കോളനിയിലെ അക്ഷര നക്ഷത്രം, ഉണ്ണി
എറണാകുളം ഗവർമെൻ്റ് മെഡിക്കൽ കോളേജിൽ
ഡോക്ടറാകുന്നു.
മനസ്സർപ്പിച്ച് പഠിച്ചതിൻ്റെ പ്രതിഫലം ,ഉണ്ണി പറഞ്ഞു.
കരിയൻ – ജവനിയുടേയും മകൻ ഉണ്ണി എല്ലാ പരീക്ഷകളിലും ഉയർന്ന മാർക്ക് നേടി.
അഖിലേന്ത്യാ മെഡിക്കൽ
എൻട്രൻസ് പരീക്ഷയിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി.
പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ സഹായത്തോടെ
പാലാ ബ്രില്യൻസ് കോളേജിൽ പരിശീലനം
പൂർത്തിയാക്കിയാണ് നീറ്റ്
പരീക്ഷയിൽ ഉന്നത വിജയം നേടി അഭിമാന
താരമായത്.
അന്യാധീനമാക്കപ്പെട്ടും
അസ്പൃശരായും ഓരങ്ങളിലേക്ക് ഒതുക്കപ്പടേണ്ടവരല്ല ഞങ്ങൾ എന്ന് ഗോത്ര ജനത തെളിയിച്ച് കൊണ്ടിരിക്കയാണ്.
ഗോത്ര സമുദായത്തിൽ നിന്നും വിവിധ പഠനശാഖകളിൽ പഠിച്ച
അക്ഷര നക്ഷത്രങ്ങൾ, ഇന്ന് പല ഉന്നത പദവികളിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുകയാണ്.
വയനാടിനും പ്രത്യേകിച്ച്
ഗോത്രമേഖലക്കും ,
ഉണ്ണി അഭിമാനമായി
മാറി ,ഏറെ വിനയത്തോടെ
ഉണ്ണി നന്മയുള്ള
ഭിഷ്വഗരനാകും ,ഗോത്ര ജനതക്കും അശരണർക്കും
അത്താണിയായി.






Leave a Reply