August 27, 2026

ഹോം സ്‌റ്റേ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനം പോലീസ് പിടികൂടി

0
IMG_20220208_202152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഹോം സ്‌റ്റേ കേന്ദ്രീകരിച്ചുള്ള  അനാശാസ്യ പ്രവര്‍ത്തനം പോലീസ് പിടികൂടി. സിവില്‍ സ്‌റ്റേഷന് സമീപമുള്ള മോര്‍ണിംഗ് ഡ്യൂ ഹോംസ്‌റ്റേ കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഹോംസ്‌റ്റേ നടത്തിപ്പുകാരും പെണ്‍വാണിഭ സംഘത്തിലെ ഏജന്റുമാരടക്കം 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേര് വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *