വീടുകളിലെ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റെടുക്കാൻ പഞ്ചായത്ത് തയ്യാറാകണം
തിരുനെല്ലി: വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് തിരുനെല്ലി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരിക്കാതെയിരിക്കുന്നതിനാല്‍ മിക്കവീടുകളിലും പ്ലാസ്റ്റിക്ക് കുന്നുകൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ആരും കത്തിക്കരുത് ,പഞ്ചായത്ത് ശേഖരിക്കും എന്ന വാക്ക് പാലിക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.മണ്ഡലം പ്രസിഡന്റ് അജിനാസ് പിലാക്കണ്ടി അധ്യക്ഷത വഹിച്ചു കെ.ജി.രാമകൃഷ്ണന്‍, വി.എസ്.ശശികുമാര്‍,റഹീഷ്. റ്റി. എ, സഞ്ജയ് കൃഷ്ണ,സുധീഷ്.ഇ. എന്‍,ബിന്ദു ബാലകൃഷ്ണന്‍,ബൈജു പനവലി, കെ.എം. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply